Post Category
പുനര്‍ഗേഹം പദ്ധതി: സ്ഥലം ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കടല്‍തീരത്ത് വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് പുരനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിലേക്കായി 50 സെന്റില്‍ കുറയാത്തതും സിആര്‍ഇസഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ സ്ഥലം ആവശ്യമുണ്ട്. ഇതിനായി സ്ഥലം ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് 13 ന് മുന്‍പായി എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04842394476 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments