Skip to main content

പരിശോധന ശക്തമാക്കി സെക്ടറൽ മജിസ്ട്രേറ്റുമാർ 

 

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1500 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ 240 സെക്ടറൽ മജിസ്ട്രേറ്റുമാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. 

   സാമൂഹിക അകലം പാലിക്കാത്തതും മാസ്ക്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തുന്നുണ്ട്. സമയക്രമം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും ക്വാറന്റെൻ ലംഘനങ്ങളിലും സെക്ടറൽ മജിസ്ട്രേറ്റുമാർ 

 നടപടി സ്വീകരിക്കുന്നുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളും ഇവർ നിരീക്ഷിക്കുന്നുണ്ട്.

Reply all

Reply to author

Forward

date