Skip to main content

ഇന്നൊവേഷന്‍ കൗണ്‍സില്‍ യോഗം

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) ജില്ലാതല വിഭാഗമായ ഇന്നൊവേഷന്‍ കൗണ്‍സിലിന്റെ യോഗം ജില്ലാ പഞ്ചായത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. സ്‌കൂള്‍, കോളേജ് തലത്തില്‍ നടപ്പാക്കുന്ന നൂതന ആശയ പരിപാടിയായ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം സംബന്ധിച്ച് യോഗം ചര്‍ച്ച നടത്തി. കെ-ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ബെനഡിക്ട് പദ്ധതി അവതരണം നടത്തി. ജില്ലാ ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗങ്ങളായ എം.വിശ്വനാഥന്‍, എസ്.എല്‍.സജി കുമാര്‍, എം.എ.രാജഗോപാല്‍, ബിനു കരുണാകരന്‍, ആര്‍.കെ.ദീപ, എസ്.നാസറുദ്ദീന്‍, ആര്‍.എസ്.ബിജു, ബി. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍.1904/2021)
 

date