Skip to main content

ജീവനക്കാര്‍ കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകണം

കോവിഡ് പ്രത്യേക നിയന്ത്രണങ്ങളുടെ ഭാഗമായി ‘വര്‍ക്ക് ഫ്രം ഹോം' പിന്തുടരാന്‍ സാധിക്കാത്ത ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താമസസ്ഥലം ഉള്‍പ്പെടുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയണമെന്നു എ.ഡി.എം. അറിയിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള പൊതുമേഖല, കമ്പനി, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകളിലെ  ജീവനക്കാര്‍ക്കാണ് ബാധകം.
(പി.ആര്‍.കെ നമ്പര്‍.1910/2021)
 

date