സ്ക്വാഡ് പരിശോധന; 35 സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 35 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ, കെ.എസ്.പുരം, നീണ്ടകര ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 23 കേസുകളില്‍ പിഴയീടാക്കി. 101 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, മേലില, വെട്ടിക്കവല, മൈലം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് പിഴയീടാക്കി. 138 എണ്ണത്തിന് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നേതൃത്വം നല്കി.
കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂര നാട് വടക്ക്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ പിഴയീടാക്കി. 28 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
കൊല്ലത്തെ പൂതക്കുളം, പെരിനാട് പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ പിഴയീടാക്കി. 27 എണ്ണത്തിനു താക്കീത് നല്കി.
പത്തനാപുരം ടൗണ്‍, തലവൂര്‍, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സിദ്ദീഖ് കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴചുമത്തി. എട്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
(പി.ആര്.കെ നമ്പര്‍.1911/2021)
- Log in to post comments