Skip to main content

വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ സമാഹരിക്കാന്‍ ജില്ലാതല കാമ്പയിന്‍

 

ജില്ലയില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും  അവ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി ജില്ലാഭരണകൂടം. ഇതിനായി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ഓരോ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, സര്‍വ്വശിക്ഷാ അഭിയാന്‍, ഗ്രാമീണ വികസന വകുപ്പ്, കുടുംബശ്രീ അധികൃതര്‍ എന്നിവര്‍ അടങ്ങുന്ന കര്‍മ്മസമിതി രൂപീകരിച്ചു.

ജില്ലയില്‍ ഡിജിറ്റല്‍  പഠന ഉപകരണങ്ങള്‍ ഇനിയും ലഭ്യമാകാത്തവര്‍ക്കായി പഠന സഹായ ഉപകരണങ്ങള്‍ പൊതു സമൂഹത്തില്‍ നി്ന്ന് സമാഹരിച്ച നല്‍കാനാണ് കാമ്പയിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 
സുമനസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാം. സഹായം പണമായും സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പഠന സഹായകമായ ടാബ് ആണ് വാങ്ങി നല്‍കേണ്ടത്. 
ഉപകരണങ്ങളുടെ വാങ്ങല്‍, വിതരണം. സൂക്ഷിപ്പ് എന്നിവ കൃത്യമായി മോണിറ്ററിംഗ് ചെയ്യുന്നതിന് പര്‍ച്ചേസ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി, ഫിനാന്‍സ് ആന്‍ഡ് ഓഡിറ്റിംഗ് കമ്മിറ്റി എന്നിവ രൂപീകരിച്ച് തികച്ചും സുതാര്യമായിട്ടായിരിക്കും പഠനോപകരണങ്ങളുടെ സമാഹരണവും വിതരണവും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഗസ്റ്റ് പത്തിനകം സ്‌പോണ്‍സര്‍ഷിപ് വിവരശേഖരണം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് പത്തിനകം പഠനോകരണങ്ങള്‍ ഇനിയും ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് തയ്യാറാക്കും. ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാനായി ജില്ലയിലെ പ്രധാന അധ്യാപകരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല,  വിദ്യാഭ്യാസ സമിതികള്‍ വിളിച്ചുചേര്‍ക്കും . പുനപരിശോധിച്ച ലിസ്റ്റ് ഓഗസ്റ്റ് 12ന് മുമ്പായി ഡി ഡി ഇ , ആര്‍ ഡി ഡി , എഡി തലങ്ങളില്‍ പരിശോധിക്കുകയും പദ്ധതി ഓഗസ്റ്റ് 15ന് ആരംഭിക്കുകയും  ചെയ്യും. സെപ്റ്റംബര്‍ 15നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിതരണം ചെയ്ത പഠനോപകരണത്തിന്റെ പരിപാലനം ഉറപ്പാക്കുന്നതിനായി കൃത്യമായി മോണിറ്ററിംഗ് നടത്തും. വിദ്യാലയങ്ങളില്‍ ഇതിനായി നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും.

date