Skip to main content

സ്‌ക്വാഡ് പരിശോധന; 29 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍  29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 കേസുകളില്‍ പിഴയീടാക്കി. 95 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴയീടാക്കി. 159 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നാല് കേസുകളില്‍ പിഴചുമത്തി. 43 എണ്ണത്തിന് താക്കീത് നല്‍കി. കൊല്ലത്തെ പൂതക്കുളം, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ 31 സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
പത്തനാപുരം, തലവൂര്‍, പിടവൂര്‍, എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 കേസുകളില്‍ താക്കീത് നല്‍കി.
പുനലൂരിലെ കുളത്തൂപ്പുഴയില്‍ 18 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജേന്ദ്രന്‍ പിള്ള പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1918/2021)

date