Skip to main content

ഓൺലൈൻ ഫെസിലിറേറ്റർ നിയമനം

 

കോട്ടയം ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ  മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. 

പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം വൈക്കം, മേലുകാവ് , പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളില്‍ നല്‍കണം.ഫോൺ: 04828- 202751

date