Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം : ഹോര്‍ട്ടികോര്‍പ്പ് എറണാകുളം - ജില്ലാ സംഭരണ കേന്ദ്രത്തില്‍ 2021 ഓണക്കാലത്ത് പച്ചക്കറി സംഭരണ വിതരണത്തിന് കരാറടിസ്ഥാനത്തില്‍ 3, 5, 7 ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് താല്യപര്യമുള്ള ഏജന്‍സികളിൽ നിന്നും വൃക്തികളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 വൈകുന്നേരം 4 മണി .
ക്വട്ടേഷനുകൾ അന്നേ ദിവസം തന്നെ ഹാജരാകുന്നവരുടെ സാന്നിദ്ധ്യത്തില്‍ വൈകുന്നേരം 4.30 ന് തുറക്കുന്നതാണ്. നിരത്രദവ്യമായി 5000 രൂപ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2427730 : 2427770
date
- Log in to post comments