Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 6 ന്

 

 

ആയുര്‍വ്വേദം, ഹോമിയോ,ദന്തല്‍,പാരമ്പര്യ ചികില്‍സ, സിദ്ധ,യുനാനി,മര്‍മ്മ വിഭാങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍,  ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം       നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം 6 ന്  രാവിലെ 11.30 ന് എറണാകുളം ഗവണ്‍മെന്റ്  ഗസ്റ്റ് ഹൗസിലെ   ബാങ്ക്വറ്റ് ഹാളില്‍ നടത്തുന്നതാണ്.   

 

പ്രസ്തുത തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി , തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍  പി.എം.ഫിറോസ് അഭ്യര്‍ത്ഥിച്ചു.

date