Post Category
മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
2020 -21 അധ്യയന വർഷം എസ്എസ്എൽസി പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് രണ്ടുവർഷം പൂർത്തിയാവുകയും 2021 മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് :- 0495 - 2966577 ; 9188230577
date
- Log in to post comments