Post Category
ബാംബൂ കോർപ്പറേഷൻ ഡി.എ കുടിശ്ശിക വിതരണം തുടങ്ങി വിതരണം ചെയ്യുന്നത് 9638 പേർക്ക് 3.68 കോടി രൂപ
ബാംബൂ കോർപ്പറേഷൻ തൊഴിലാളികളുടെ 15 മാസത്തെ ഡി.എ കുടിശ്ശികയുടെ വിതരണം ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. 9638 പേർക്ക് 3.96 കോടി രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്ന ബാംബൂ ജീവനക്കാർക്ക് മിനിമം വേതനത്തിന്റെ ഭാഗമായി നൽകേണ്ട ഡി.എ 2015 മെയ് മാസം മുതൽ കുടിശ്ശികയായിരുന്നു. ഇതിൽ 12 മാസത്തെ കുടിശ്ശിക കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നൽകി. അവശേഷിക്കുന്ന 62 മാസത്തെ കുടിശ്ശിക നൽകാൻ 12 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ വിഹിതത്തിൽ നിന്ന് ആദ്യ ഗഡുവായി അനുവദിച്ച 3.96 കോടി രൂപയുടെ 15 മാസത്തെ കുടിശ്ശികയാണ് ഇപ്പോൾ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.
ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ്ബ്, മാനേജിംഗ് ഡയറക്ടർ എ.എം അബ്ദുൾ റഷീദ്. എ.സമ്പത്ത്, എന്നിവർ പങ്കെടുത്തു.
date
- Log in to post comments