Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം : സംഘാടക സമിതി രൂപീകരണ  17 ന്

സംസ്ഥാന  സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം നവംബര്‍ 17 രാവിലെ 9.30 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. 58-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഈ വര്‍ഷം ആതിഥ്യമരുളുന്നത് സാംസ്‌കാരിക നഗരിയായ തൃശൂരാണ്. ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക-സാഹിത്യനായകന്‍മാര്‍, പൗരപ്രമുഖര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date