Skip to main content

ജനകീയ ആംബുലന്‍സ്

കിടപ്പുരോഗികള്‍ക്കും മറ്റു ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി വി കെയര്‍ പാലിയേറ്റീവ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനകീയ ആംബുലന്‍സ് നിരത്തിലിറക്കി.  ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അവശതയുടെ തോതും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്ത് സൗജന്യ നിരക്കിലും അല്ലാതെയും സേവനം ലഭ്യമാക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അറിയിച്ചു. ട്രഷറര്‍ എസ്. അജയകുമാര്‍, ആര്‍. ടി. ഒ എ. കെ. ദിലു, തുടങ്ങിയവര്‍ പങ്കെടുത്തു. ആംബുലന്‍സ് സേവനത്തനിന് 9633444767 നമ്പരില്‍ വിളിക്കാം.

(പി.ആര്‍.കെ നമ്പര്‍.1958/2021)

 

date