Post Category
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. അപേക്ഷാഫോം www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍, ടി.സി 15/1942(2), ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി ഒ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍-04712328257, 9496015006.
(പി.ആര്‍.കെ നമ്പര്‍.1965/2021)
date
- Log in to post comments