Skip to main content

അപേക്ഷ ക്ഷണിച്ചു 

 

എറണാകുളം : പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലെന്റ് സെർച്ച്‌ ആൻഡ് ഡെവേലോപ്മെന്റ് പദ്ധതിയിലേക്ക് അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഈ വർഷം 5, 8 ക്ലാസ്സുകളിൽ പഠിക്കുന്നവർ ആണ് അപേക്ഷിക്കേണ്ടത് . കഴിഞ്ഞ വാർഷിക പരീക്ഷയിൽ കുറഞ്ഞത് സി + ഗ്രേഡ് ഉള്ളവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യരായവർ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, മുൻ വർഷ പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റ്, ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക്‌ പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി /കോർപറേഷൻ പട്ടിക ജാതി ഓഫീസിൽ ഓഗസ്റ്റ് 16 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷിക്കണം.

date