നശാ മുക്ത് ഭാരത് അഭിയാൻ ; നവമാധ്യമ പ്രചാരണ മത്സരവിജയികളെ പ്രഖ്യാപിച്ചു
എറണാകുളം : കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസ് നടപ്പിലാക്കുന്ന "നശാ മുക്ത് ഭാരത് അഭിയാൻ " പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ നവ മാധ്യമ പ്രചാരണ മത്സരം വിജയികളെ പ്രഖ്യാപിച്ചു.
ഗവ. വി. എച്ച്. എസ്. എസ് ഈസ്റ്റ് മാറാടി എൻ.എസ്.എസ് യൂണിറ്റ് , ഭാരത മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് , തൃക്കാകര, ഗവൺമെൻറ് ലോ കോളേജ്, എറണാകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 15000, 10000, 5000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
2021 ജൂൺ 26 മുതൽ ജൂലൈ 26 വരെ ഒരു മാസ കാലം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ വിവിധ കോളേജുകൾ, വകുപ്പുകൾ, സംഘടനകൾ, എൻ.ജി.ഒ കൾ, ക്ലബ്ബുകൾ, കുടുംബശ്രീകൾ തുടങ്ങിയവർ നവ മാധ്യമങ്ങളിലൂടെ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
- Log in to post comments