Skip to main content

കർഷക ദിനത്തിന് വിപുലമായ ആഘോഷം

 

എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ചിങ്ങം 1 കർഷകദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ദിവസം പഞ്ചായത്തിലെ മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ നൽകും. പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് പുരസ്കാരത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

 

പുരസ്കാരങ്ങൾ ഇവയാണ്:    

 

മികച്ച പച്ചക്കറി കർഷകൻ, വനിതാ കർഷക, സംയോജിത കർഷകൻ, പട്ടികജാതി കർഷകൻ, ക്ഷീരകർഷകൻ, മത്സ്യകർഷകൻ, അക്വാപോണിക്സ് കർഷകൻ, വിദ്യാർത്ഥി കർഷകൻ, പൊക്കാളി കർഷകൻ, ജൈവകർഷകൻ (ഭാരതീയ പ്രകൃതി കൃഷി പദ്ധതി), കേരകർഷകൻ, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മികച്ച സ്ഥാപനം, കാർഷിക മേഖലയിൽ സജീവമായ മികച്ച വിദ്യാഭ്യാസ സ്ഥാപനം, മട്ടുപ്പാവ് കർഷകൻ

 

പുരസ്ക്കാരത്തിനായി ഓഗസ്റ്റ് എഴിന് മുൻപ് കൃഷി ഭവനിൽ വെള്ള പേപ്പറിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ പഞ്ചായത്ത്തല സമിതി പരിശോധന നടത്തി ഏറ്റവും മികച്ച കർഷകരെ തിരഞ്ഞെടുക്കും. കർഷക തൊഴിലാളികളോടുള്ള ആദര സൂചകമായി ഒരു മുതിർന്ന കർഷക തൊഴിലാളിയെയും അന്നേ ദിവസം ആദരിക്കും.

date