Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് വെള്ളിയാഴ്ച (6/8/21)
ആയുര്‍വ്വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികില്‍സ, സിദ്ധ, യുനാനി,മര്‍മ്മ വിഭാഗങ്ങള്‍ എന്നിവയുടെ ആശുപത്രിയോടൊപ്പമല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം വെള്ളിയാഴ്ച രാവിലെ 11.30 ന് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ നടത്തുന്നതാണ്.
തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി , തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments