Skip to main content

കോവിഡ് കാലത്തും ചെറു കിട സംരംഭകർക്ക് കരുത്തേകി പട്ടിക ജാതി വികസന ഓഫീസ്

 

 

എറണാകുളം : കോവിഡ് കാലത്തും ചെറു കിട സംരംഭകർകരുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകി ജില്ലാ പട്ടിക ജാതി വികസന ഓഫീസ്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ചെറുകിട സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി 5451853 രൂപയുടെ സബ്‌സിഡി ആണ് ജില്ലയിൽ വിതരണം ചെയ്തത്. 63 പേർ ഈ പദ്ധതികളുടെ ഗുണഭോക്തരായി. വ്യക്തികൾക്ക് പുറമെ പട്ടികജാതിക്കാരായ വ്യക്തികൾ അംഗങ്ങൾ ആയുള്ള സ്വാശ്രയ സംഘങ്ങൾ, വനിതാ സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്ക്കും സഹായം ലഭ്യമാക്കിയിട്ടുണ്ട് .

വ്യക്തികൾക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വായ്പ തുകയുടെ മൂന്നിൽ ഒന്ന് സബ്‌സിഡി നൽകുന്ന സ്വയം തൊഴിൽ പദ്ധതി ബാങ്കുകളുമായി ചേർന്നാണ് നടപ്പാക്കുന്നത്. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴിൽ പദ്ധതികളും ആരംഭിക്കാൻ സാധിക്കും. 18 നും 50 വയസ്സിനുമിടയിൽ പ്രായമുള്ള 7 ആം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സ്വയം തൊഴിൽ പദ്ധതിയുടെ ഗുണഫലം ലഭിക്കും.

അപേക്ഷകർ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത,ജാതി, വരുമാന സർട്ടിഫിക്കറ്റ്, പദ്ധതി രേഖ,റേഷൻ കാർഡിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ്,എസ്. ജി. വൈ, എസ് ലോൺ വാങ്ങിയിട്ടില്ല എന്നതിന്റെ ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം,എന്നിവ സഹിതം ബ്ലോക്ക്‌, മുൻസിപ്പൽ, കോർപറേഷൻ പട്ടിക ജാതി വികസന ഓഫീസർക്ക് സാമർപ്പിക്കണം. പട്ടികജാതിക്കാരായ വ്യക്തികൾ അംഗങ്ങൾ ആയുള്ള സ്വാശ്രയ സംഘങ്ങൾ, വനിതാ സ്വയം സഹായ സംഘങ്ങൾ എന്നിവക്ക് പ്രൊജക്റ്റ്‌ തുകയുടെ 75%(പരമാവധി 10 ലക്ഷം രൂപ വരെ ) ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും

date