Skip to main content

സൗജന്യ കരിയർ സെമിനാർ

 

 

കാക്കനാട്: പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി ഉപരിപഠന സാധ്യതകൾ സംബന്ധിച്ച് സൗജന്യ കരിയർ സെമിനാർ ആഗസ്റ്റ് 10ന് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിൽ ഓൺലൈനായി നടക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ o484-2422458 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണന.

date