ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്.ഐ സീറ്റുകളില്‍ പ്രവേശനത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
കൊച്ചി: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂര്‍ (8547005032, 04792454125), അടൂര്‍ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692678983), ചേ4ത്തല (8547005038, 04782552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 6 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി 2021 ആഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അതാത് കോളേജുകളില്‍ 2021 ആഗസ്റ്റ് 11-ന് വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമ4പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in/ ഇമെയില്‍ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്.
- Log in to post comments