Skip to main content

മാറ്റ്‌ലാബ് പരിശീലനം

സി-ഡിറ്റ് നടത്തുന്ന മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20 നും 26 നും മദ്ധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം / എം.സി.എ പാസ്സായവര്‍/ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും  ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രേണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം.

പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2323949.

date