Skip to main content

മെഡിക്കൽ കോളേജിലെ രോഗിക്ക്  നിപയില്ലെന്ന് ആരോഗ്യ ഡയറക്ടർ

എം.ടെക്. പ്രവേശനം

ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് മെക്കാനിക്കൽ എൻജിനീയറിങ് (കമ്പ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫക്ചറിങ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ എം.ടെക് കോഴ്‌സുകളിലെ നാല് സീറ്റ് വീതമുള്ള സ്‌പോൺസേർഡ് കാറ്റഗറിയിലേക്ക് ജൂൺ 11 വരെ അപേക്ഷ സ്വീകരിക്കും.സെമസ്റ്റർ ട്യൂഷൻ ഫീസ് 20,000 രൂപ. അപേക്ഷാഫോമും വിശദവിവരങ്ങളും www.capekerala.orgwww.cempunnapra.org എന്നീ വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2267311, 9495597311.

 

(പി.എൻ.എ 1227/2018)   

 

 

ബി.ടെക് എൻ.ആർ.ഐ. പ്രവേശനം

 

 

ആലപ്പുഴ: കേപ്പിനു കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റിൽ മെക്കാനിക്കൽ ഒഴിവുള്ള ബി.ടെക് എൻ.ആർ.ഐ. ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്  എൻജിനീയറിങ്, എന്നീ വിഭാഗങ്ങളിലാണ് ക്വാട്ട. ഡെപ്പോസിറ്റ് ഒഴിവാക്കിയിട്ടുണ്ട്. എൻട്രൻസ് പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും. അപേക്ഷ ഫോമും വിശദവിവരവും www.capekerala.orgwww.cempunnapra.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0477-2267311, 94955597311.

 

(പി.എൻ.എ 1228/2018) 

  

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 

ലൈബ്രേറിയൻ നിയമനം

 

ആലപ്പുഴ: അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയനവർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രേറികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് അഞ്ചിനകം പൂനല്ലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ ലഭിക്കണം. .ഫോൺ: 0475-2222353.  

                                           

(പി.എൻ.എ 1229/2018) 

  

കമ്പ്യൂട്ടർ ഇൻസ്ട്രക്റ്റർ നിയമനം

 

 ആലപ്പുഴ: അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയനവർഷത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്റ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ടെക്‌നിക്കൽ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. വേതനം 19950 രൂപ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് അഞ്ചിനകം പൂനല്ലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ലഭിക്കണം.ഫോൺ: 0475-2222353. 

                                           

                  

തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്ര യൂണിറ്റ് അനുവദിച്ചു.

 

ആലപ്പുഴ:: കേരള സർവ്വകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്ര യുണിറ്റായി  ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിന് അംഗീകാരം നൽകി. ആറുമാസം ദൈർഘ്യമുള്ള ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. ലൈബ്രററി ആൻറ്  ഇൻഫർമേഷൻ സയൻസ്  ,ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അക്കൗണ്ടിംഗ് , യോഗ ആൻറ് മെഡിറ്റേഷൻ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആന്റ് പബ്ലിക്ക് സ്പീക്കിംഗ് തുടങ്ങിയവയാണ് കോഴ്സുകൾ. ലൈബ്രറ്റി ഇൻഫർമേഷൻ സയൻസ് ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ ആൻറ്  മെഡിറ്റേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾ ജൂലൈയിൽ      ആരംഭിക്കും .യോഗ്യത: പ്ലസ് ടു ,പ്രീഡിഗ്രി .പ്രായപരിധിയില്ല. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ക്ലാസികളിൽ പങ്കെടുക്കാം .ശനി, ഞായർ ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു.  ഫോൺ: 0479 2427615,  9447410591 /9447981459

                                          

(പി.എൻ.എ 1230/2018)   

 

അറിവ് സേവന കേന്ദ്രം ഉദ്ഘാടനം

 

 ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ അറിവ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു. ജൂൺ 10ന് രാവിലെ 10ന് കിടങ്ങാംപറമ്പ് താലൂക്ക് യൂണിയൻ ഹാളിലാണ് പരിപാടി.  സർക്കാർ ആനുകൂല്യങ്ങളും അവസരങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാനും ,ചികിത്സ സഹായങ്ങൾ, സാമുഹ്യ പെൻഷനുകൾ,,കാർഷിക വ്യവസായിക തൊഴിൽ മേഖലകളിലെ വായ്പ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവയും സേവന കേന്ദ്രം വഴി അറിയാൻ കഴിയും.  ഓൺലൈനായി അപേക്ഷകൾ നൽകാനും അവസരമുണ്ട്. ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അധ്യക്ഷനാകും. 

                                             

(പി.എൻ.എ 1231/2018) 

  

ലേണിങ് ഡിസബിലിറ്റി കോഴ്‌സ:് 

ഫലം പ്രസിദ്ധീകരിച്ചു.

 

ആലപ്പുഴ:എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2018 മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി കോഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ യഥാക്രമം തിരുവനന്തപുരം പഠനകേന്ദ്രത്തിലെ എസ്. ശാലിനി, തൃശൂർ പഠനകേന്ദ്രത്തിലെ  വി.എ.അജിത, ഡോ.എ.രമ എന്നിവർ നേടി. ജൂലൈയിൽ തുടങ്ങുന്ന രണ്ടാമത്തെ ബാച്ചിലേക്കുള്ള പ്രവേശനം തുടരുന്നു. ഫോൺ: 9446330827. കൂടതൽ വിവരത്തിന്  www.src.kerala.gov.in/www.srccc.im എന്ന വെബ്‌സൈറ്റ് നോക്കുക.

 

                                             

(പി.എൻ.എ 1232/2018)   

 

 

ആലപ്പുഴ:  ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളിൽ നിലനിൽക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടതായും പ്രാഥമിക പരിശോധനയിൽ നിപ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ ഡയറക്ടർ ഡോ.ആർ.എൽ.സരിത അറിയിച്ചു.   മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദർശിച്ചിരുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പർക്കമുണ്ടായിട്ടില്ല. എങ്കിലും അദ്ദേഹത്തെ വൈറൽ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിത അറിയിച്ചു

 

                  

date