ഡയോണ്‍ സാനിറ്റൈസര്‍ വിതരണം തുടങ്ങി
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട് ലിമിറ്റഡ് നിര്‍മ്മിച്ച ഡയോണ്‍ സാനിറ്റൈസറുകളുടെ വിതരണോദ്ഘാടനം എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും എം വിജിനും ചേര്‍ന്ന് നിര്‍വഹിച്ചു. പയ്യന്നൂര്‍ സഹകരണാശുപത്രി പ്രസിഡണ്ട് അഡ്വ ടി വി അജയകുമാര്‍ ഏറ്റു വാങ്ങി. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചിരുന്നു.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കെ സി സി പി ലിമിറ്റഡ് സാനിറ്റൈസര്‍ നിര്‍മാണ രംഗത്തേക്ക് കടന്നു വന്നത്. കെ സി സി പി എല്‍ കണ്ണപുരം യൂണിറ്റില്‍ നടന്ന ചടങ്ങില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷനായി. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ രമേശന്‍, കെ സി സി പി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ഡയറക്ടര്‍ പി കെ ഹരിദാസ്, വിവിധ യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments