Post Category
ശിശു സംരക്ഷണം : കൗണ്‍സലര്‍മാരുടെ യോഗം ഇന്ന്
കുട്ടികളുടെ പുനരധിവാസത്തിനായി ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാരുടെ യോഗം ഇന്ന് (ജൂണ്‍ എട്ട്) രാവിലെ 10 ന് റോബിന്‍സണ്‍ റോഡിലുള്ള സായൂജ്യം റസിഡന്‍സിയില്‍ നടക്കും. ജുവനൈല്‍ ജസ്റ്റിസ് - പോക്സോ നിയമപ്രകാരം പൊലീസ് - നിയമ സംവിധാങ്ങളുമായി ഇടപെടുമ്പോള്‍ കൗണ്‍സലര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് ജില്ലാ ശിശു സംരക്ഷണ യുനിറ്റിന്‍റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം നടത്തുന്നത്. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ സി.ജെ. ആന്‍റണി യോഗം ഉദ്ഘാടനം ചെയ്യും. ശിശു സംരക്ഷണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കലക്റ്റര്‍, ജില്ലാ പൊലീസ് മേധാവി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.
date
- Log in to post comments