നെടുമണ്‍കാവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കും. ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് 1.75 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് അനുമതി നല്കി. സംസ്ഥാനത്തെ മുഴുവന്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പത്ത് കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഓച്ചിറയിലെ ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ വീടുകളിലും ഗൃഹ പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി നിലവില്‍ 106 കോവിഡ് രോഗികളുണ്ട്. ഭക്ഷണം, ടെലി കൗണ്‍സിലിംഗ് അടക്കമുള്ള സേവനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 112 രോഗികളുണ്ട്. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ നിലവില്‍ 33 രോഗികളുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. ഹോമിയോ, ആയുര്‍വേദ, അലോപ്പതി പ്രതിരോധ മരുന്നുകള്‍ വാര്‍ഡ്തലത്തില്‍ നല്കി. ഇന്ന്(ഓഗസ്റ്റ് 10)നാട്ടുശ്ശേരി കോളനിയില്‍ കോവിഡ് പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി അറിയിച്ചു.
നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുതല ആര്.ആര്.ടികളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധനകളും നടത്തി വരുന്നു. ശബരിഗിരി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 11 രോഗികള്‍ ചികിത്സയിലുണ്ട്. ആയുര്‍വേദ ഹോമിയോ പ്രതിരോധ മരുന്നുകളുടെ രണ്ടാംഘട്ട വിതരണം ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് വിനീത പറഞ്ഞു. വിളക്കുടിയില്‍ വ്യാപാരികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കുമായി മൊബൈല്‍ ആന്റിജന്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. പി.എച്ച്.സി കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. 182 പോസിറ്റീവ് രോഗികളാണ് നിലവില്‍ ഉള്ളത്. സി.എഫ്.എല്‍.ടി.സിയില്‍ 47 രോഗികള്‍ ഉണ്ട്. മൊബൈല്‍ ആന്റിജന്‍ പരിശോധന വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഴ്സുമാര്‍ അടങ്ങിയ പ്രത്യേക സംഘത്തിന് പരിശീലനം നല്‍കിയതായും പ്രസിഡന്റ് അദബിയ നാസര്‍ പറഞ്ഞു.
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ മൊബൈല്‍ പരിശോധനാ യൂണിറ്റ് വഴി വരും ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. നടയ്ക്കല്‍ ഐ.സി.ഡി ബാങ്ക് പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ നിലവില്‍ 74 രോഗികളുണ്ട്. 128 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. ഓരോ വാര്‍ഡിലും 10 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സംഘം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പഞ്ചായത്ത് ഓഫീസില്‍ തുടങ്ങിയ സഹായകേന്ദ്രം സജീവമായി പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.
(പി.ആര്.കെ നമ്പര്‍.2007/2021)
- Log in to post comments