Post Category
ടാക്സി നികുതി ഗഡുക്കളായി അടയ്ക്കാം
2014 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ച് വര്‍ഷത്തെ നികുതിയടച്ച ടാക്സി/ ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് ബാക്കിയുള്ള പത്ത് വര്‍ഷത്തെ ഒറ്റത്തവണ നികുതി അഞ്ച് ഗഡുക്കളായി അടയ്ക്കാന്‍ അവസരം. ആദ്യ ഗഡു ജൂണ്‍ 10 നകവും ബാക്കിയുള്ള ഗഡുക്കള്‍ ജൂലൈ, സെപ്റ്റംബര്‍, നവംബര്‍, 2019 ജനുവരി മാസങ്ങളില്‍ 10 നകവും സ്വീകരിക്കുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു. വാഹന ഉടമകള്‍ അതത് സബ് ആര്‍.റ്റി.ഒ. ഓഫീസുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
date
- Log in to post comments