വിക്റ്റോറിയയില്‍ ബിരുദ സീറ്റൊഴിവ്
ഗവ. വിക്റ്റോറിയ കോളെജില്‍ മൂന്നാം സെമസ്റ്റര്‍ കെമിസ്ട്രി (ജനറല്‍ - രണ്ട്), ഫിസിക്സ് (ജനറല്‍ - ഒന്ന്), ബോട്ടണി ( ജനറല്‍ - ഒന്ന്), മാത്സ് (ഒ.ബി.എച്ച്. - ഒന്ന്) ഇംഗ്ളീഷ് (ഇ.റ്റി.ബി. - ഒന്ന്), ഹിസ്റ്ററി (ജനറല്‍ - ഒന്ന്), തമിഴ് (എസ്.സി. - മൂന്ന്, എസ്.റ്റി. -ഒന്ന്, ബി.പി.എല്‍. - നാല്, ഇ.റ്റി.ബി. - രണ്ട്, പി.എച്ച്. - ഒന്ന്, സ്പോര്‍ട്സ് ക്വാട്ട - ഒന്ന്), ഹിന്ദി (ബി.പി.എല്‍. - ഒന്ന്, ഇ.റ്റി.ബി. - ഒന്ന്), സംസ്കൃതം ( ജനറല്‍ - രണ്ട്) ബിരുദ കോഴ്സുകളിലും അഞ്ചാം സെമസ്റ്റര്‍ ഇംഗ്ളീഷ് (ജനറല്‍ - ഒന്ന്, എസ്.സി. - ഒന്ന്), കെമിസ്ട്രി (എസ്.സി. - ഒന്ന്), തമിഴ് (ഒ.ബി.സി. - ഒന്ന്), സംസ്കൃതം (ജനറല്‍ - ഒന്ന് ), മലയാളം (ജനറല്‍ - ഒന്ന്) ബിരുദ കോഴ്സുകളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ ടിക്കറ്റ് പകര്‍പ്പും പ്ലസ് റ്റു സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി ജൂണ്‍ 12 വൈകിട്ട് അഞ്ചിനകം കോളെജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments