Skip to main content

‘സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 2021' ഉദ്ഘാടനം ഇന്ന്(ഓഗസ്റ്റ് 11)

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലാ ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ കന്റോണ്‍മെന്റ് മൈതാനത്ത് തുടങ്ങുന്ന ‘സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 2021' ന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11)വൈകിട്ട് നാലിന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ എം നൗഷാദ് എം.എല്‍.എ ആദ്യവില്പന നടത്തും. മേയര്‍ പ്രസന്ന ഏണസ്റ്റ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍,  ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന്‍ കൗണ്‍സിലര്‍ എ. കെ.സവാദ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.2028/2021)

date