Post Category
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം അപേക്ഷ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ താഴെ പറയുന്ന തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി എറണാകുളം ജില്ലാക്കാരായ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) പ്രതിമാസ ഹോണറേറിയം 29535. ഒരു ഒഴിവ്. പ്രായം 18-36. യോഗ്യത എം.എസ്.ഡബ്ലിയു, കുട്ടികളുടെ മേഖലയിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. റെസ്‌ക്യൂ ഓഫീസര്‍ പ്രതിമാസ ഹോണറേറിയം 20000. ഒരു ഒഴിവ്. പ്രായം 18-36. യോഗ്യത എം.എസ്.ഡബ്ലിയു/എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയിലുളള പ്രവൃത്തി പരിചയം. ഔട്ട് റീച്ച് വര്‍ക്കര്‍. പ്രതിമാസ ഹോണറേറിയം 18390. ഒരു ഒഴിവ്. പ്രായം 18-36. യോഗ്യത പ്ലസ് ടു.
date
- Log in to post comments