Skip to main content

ആബി ഇന്‍ഷൂറന്‍സ് ആധാര്‍ നിര്‍ബന്ധം

എല്‍.ഐ.സി.ഓഫ് ഇന്ത്യ സര്‍ക്കാര്‍ സഹകരണത്തോടെ കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ സ്വന്തം ആധാറും, ബാങ്ക് അക്കൗണ്ടും, പോളിസിയുമായി ബന്ധപ്പിക്കേണ്ടതാണ്.

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴി ആബി ഇന്‍ഷുറന്‍സ് അംഗങ്ങളായവര്‍, ഇന്‍ഷുറന്‍സ് അംഗത്വകാര്‍ഡും, ബാങ്ക്പാസ്സ്ബുക്കും, ആധാറും, അക്ഷയ/ കുടുബശ്രീ/ജനസേവനകേന്ദ്രങ്ങള്‍വഴി 5 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കി  ബന്ധിപ്പിക്കണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
 

date