Post Category
ഓണപ്പൂക്കൾ വിരിയിച്ച് കുട്ടിക്കർഷകർ
എറണാകുളം: പൂക്കളമിടാൻ സ്വന്തം കൃഷിയിലൂടെ പൂക്കൾ വിരിയിച്ച് കുട്ടിക്കർഷകർ. തത്തപ്പിള്ളിയിലെ പുഞ്ചിരി ബാലസഭയിലെ കുട്ടികളാണ് ഓണത്തിനായി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്.
ഓണക്കാല പുഷ്പ കൃഷിയുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുക എന്നതാണ് കോട്ടുവള്ളി കൃഷിഭവൻ്റെ ഇത്തരം ജനകീയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധയിടങ്ങളിലായി കൃഷി ചെയ്ത ഓണപ്പൂക്കൾ വിളവെടുപ്പിന് തയാറാവുകയാണ്. കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, സുലൈഖ, ബാലസഭയിയെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments