Skip to main content

യുവജന കമ്മീഷന്റെ പരീക്ഷാ പരിശീലന പദ്ധതിക്ക് അതിരപ്പിളളിയില്‍ തുടക്കം

സംസ്ഥാനത്തെ ആദിവാസി ഊരുകള്‍ കേന്ദ്രമാക്കി സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം വെറ്റിലപ്പാറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് യുവജന കമ്മീഷന്‍ പി.എസ്.സി പരീക്ഷാ പദ്ധതി നടപ്പാക്കുന്നത്. തൃശൂര്‍ ജില്ലയിലെ അതിരപ്പിളളി ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് ആദിവാസി കോളനികളിലെ യുവതീയുവാക്കള്‍ക്കായി വാഴച്ചാല്‍, മലക്കപ്പാറ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലന ക്ലാസ്സുകള്‍ നല്‍കുക.

ക്ലാസ്സുകളുടെ നടത്തിപ്പിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി കണ്‍വീനിംഗ് കമ്മിറ്റിക്കും രൂപം നല്‍കി. യുവജന കമ്മീഷന്‍ അംഗം കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വര്‍ഗ്ഗീസ്, വെറ്റിലപ്പാറ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ വിജയകുമാരി, ഊര് മൂപ്പന്‍മാരായ രാമചന്ദ്രന്‍, രാമന്‍, കുഞ്ഞുമോന്‍, യുവജന കമ്മീഷന്‍ വളണ്ടിയര്‍ സി എസ് സംഗീത്, കെ കെ റിജേയ്, റൂബിന്‍ലാല്‍, ഗിരിജ രവി, ചന്ദ്രിക ഷിബു, സുരേഷ് എന്നിവര്‍ പങ്കെടുത്തു.
 

date