Skip to main content

ബി.എല്‍.ഒ മാര്‍ക്ക് പരിശീലനം

തെരഞ്ഞെടുപ്പു കമ്മീഷന്റെ സപെഷ്യല്‍ സമ്മറി റിവിഷന്‍ 2019 ന്റെ ഭാഗമായി ബി.എല്‍.ഒ മാര്‍ക്കുളള പരിശീലന പരിപാടി ജൂണ്‍ എട്ട്, 11 തിയതികളിലായി കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്ന് (ജൂണ്‍ 8) കാലത്ത് 11 മണി മുതല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്കും ഉച്ച 2.30 മുതല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്കും പരിശീലനം ഉണ്ടാകും.
 ജൂണ്‍ 11 ന് രാവിലെ 10 മണി മുതല്‍ എലത്തൂര്‍ മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്കും, 11.45 മുതല്‍ ബേപ്പൂര്‍ മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്കും അന്നേദിവസം ഉച്ച 2.30 മുതല്‍ കുന്ദമംഗലം മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്കുമായിരിക്കും പരിശീലനം. പരിശീലന പരിപാടിയില്‍ ബി,എല്‍.ഒമാര്‍ നിര്‍ബന്ധമായു  പങ്കെടുക്ക ണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. 

 

date