Post Category
ആര്‍ക്കൈവ്‌സ് കോര്‍ഡിനേറ്റര്‍: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ്, ഹെറിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിലും വിദ്യാര്‍ത്ഥികളിലുമെത്തിക്കുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ പ്രതിമാസം 18000 രൂപ കണ്‍സോളിഡേറ്റഡ് വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിഗ്രിയും എം.ബി.എ യും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ. തിരുവനന്തപുരം. ഫോണ്‍ : 0471 2311547.
date
- Log in to post comments