Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-08-2021

ബോണസ് തര്‍ക്കം പരിഹരിച്ചു

താവക്കരയിലുള്ള ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കര്‍ ലോറികളില്‍ ജോലി ചെയ്യുന്ന
തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു. ഡ്രൈവര്‍മാര്‍ക്ക് 7500 രൂപയും ക്ലീനര്‍മാര്‍ക്ക് 6300 രൂപയും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വത്സരാജ്, വി കെ കൃഷ്ണന്‍, രാഗേഷ് കെ, എന്‍ കെ പുരുഷോത്തമന്‍, എ പ്രേമരാജന്‍, കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.  

അപേക്ഷ ക്ഷണിച്ചു

മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ ബിഎസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.mcc.kerala.gov.in/www.insermcc.org എന്നിവയില്‍ ലഭിക്കും. സെപ്തംബര്‍ എട്ട് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9847639291, 7906679727 , 0490 2399243.

സൗജന്യ പാല്‍ പരിശോധന ക്യാമ്പ് 16 മുതല്‍

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 16 മുതല്‍ 20 വരെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ പരിശോധന നടത്താം. ഓണക്കാലത്ത് ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാലിന്റെ വിപണനം തടയുകയാണ് ലക്ഷ്യം. ഇതുവഴി കര്‍ഷകര്‍ക്ക് ഉല്‍പാദിപ്പിക്കുന്ന പാലും ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന പാലും പരിശോധിക്കാം. പരിശോധനക്ക് വരുന്നവര്‍ 200 മില്ലി ലിറ്റര്‍ പാല്‍ കൊണ്ടുവരണമെന്ന് ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org ല്‍ ആഗസ്ത് 31 നകം  ഓണ്‍ലൈനായി അപേക്ഷിക്കണം.  എസ് സി എസ് ടി, ഒ ഇ സി ,ഒ ബി എച്ച്, മത്സ്യത്തൊഴിലാളി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്.
ഫോണ്‍: 0497 2877600, 8547005059, 9605228016.

അപേക്ഷ ക്ഷണിച്ചു

മട്ടന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സികളില്‍ എം ഐ എസ്  കോ-ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി ടെക്(കമ്പ്യൂട്ടര്‍സയന്‍സ്/ഐടി/ഇസിഇ), എംസിഎ/എംഎസ്സി(സിഎസ്/ഐടി). അപേക്ഷയും, യോഗ്യത സര്‍ട്ടിഫിക്കറ്റും ആഗസ്ത് 18 നകം ssakannur@gmail.com എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2707993.

date