Skip to main content

പൊക്കാളി നിരത്തൽ ഉത്സവം

 

 

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്ത് പാടശേഖരത്തിൽ പൊക്കാളി നിരത്തൽ ഉത്സവം നടത്തി. ജല കാർഷികതയുടെ ജീവനം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി കില മുൻ ഡയറക്ടർ ഡോ. രമാകാന്ദൻ ഉദ്ഘാടനം ചെയ്തു.

 

കൂനമ്മാവ് സെൻ്റ് ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലാണ് പരിപാടി നടത്തിയത്. 30 ദിവസം പ്രായമായ ഞാറുകളാണ് പറിച്ചു നിരത്തുന്നത്. കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ്റെ സഹായത്തോടെയാണ് പൊക്കാളി കൃഷി ചെയ്യുന്നത്. ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൈതാരം പാടത്തെ തരിശുകിടന്ന 10 ഏക്കർ സ്ഥലത്താണ് പൊക്കാളി നെൽകൃഷി ആരംഭിച്ചത്.

 

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയിസ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, പറവൂർ ബി.ഡി.ഒ ലൈല, പറവൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജിഷ പി.ജി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റെയ്ഹാന ,കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date