Skip to main content

15000 അതിഥി തൊഴിലാളികൾ കോവിഡ് പ്രതിരോധ വാക്സിൻ തണലിൽ

 

 

 

എറണാകുളം.കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ ജില്ലയിലാകെ  15750 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ വാക്സിൻ നൽകിയത്. 15596 അതിഥി തൊഴിലാളികൾക്ക് ആദ്യ ഡോസും  154 തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിനും നൽകുകയുണ്ടായി.

63 വാക്സിനേഷൻ ഔട്ട് റീച്ച് ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.

 

അതിഥി തൊഴിലാളികളെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍  തയ്യാറാക്കിയാണ്  വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.  ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്.  തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകി വരുന്നു.

 

ജില്ലയിൽ ഇന്ന്  വാരപ്പെട്ടി, എടയാർ, കടയിരിപ്പ്  എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി 700 അതിഥി തൊഴിലാളികൾക്ക് വാക്സിൻ വിതരണം ചെയ്തു..

date