Skip to main content

ഗാന്ധി സ്മൃതി ക്വിസ്: ജില്ലാ തല വിജയികൾക്ക് സമ്മാനദാനം നടത്തി .

 

 

കൊച്ചി: എറണാകുളം വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കും സംയുക്തമായി നടത്തിയ ജില്ലാതല "ഗാന്ധി സ്മൃതി " ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന ദാനം നടത്തി. മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് ഒന്നാം സ്ഥാനം നേടി. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സി.ഡി.എസിലെ രേഷ്മ സി.കെ. രണ്ടാം സ്ഥാനവും പാമ്പാക്കുട ബ്ലോക്കിലെ രാമമംഗലം സി.ഡി.എസിലെ സൗമ്യ ബിജു മുന്നാം സ്ഥാനവും നേടി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എൻ.അശോക് കുമാർ സമ്മാന ദാനം നിർവഹിച്ചു. 

 

ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും ബ്ലോക്ക് തല മത്സരത്തിലെ വിജയികളായ 11 പേരാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. ഗാന്ധിജിയും സ്വാതന്ത്യ സമരവും എന്നതായിരുന്നു മത്സര വിഷയം. വിമുക്തി മിഷനും കുടുംബശ്രീയും സംയുക്തമായി ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ വിജിലൻറ് ഗ്രൂപ്പംഗങ്ങൾക്കായാണ് ക്വിസ് മത്സരം നടത്തിയത്.എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എൻ.അശോക് കുമാർ സമ്മാന ദാനം നിർവഹിച്ചു. 

 

അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ &വിമുക്തി മാനേജർ ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എസ്.രഞ്ജിനി, കുടുംബശ്രീ അസി.മിഷൻ കോർഡിനേറ്റർ എം.ബി. പ്രീതി, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, സ്നേഹിത സർവീസ് പ്രൊവൈഡർ സ്മിത മനോജ് എന്നിവർ പ്രസംഗിച്ചു. 

date