Skip to main content

സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി; മന്ത്രി പി. രാജീവ് പതാക ഉയര്‍ത്തും

 

 

എറണാകുളം: ജില്ലാ ആസ്ഥാനത്തെ  സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 9 ന് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും. 

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട്   മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. 

 

രാവിലെ 8.45ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8. 48 ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 8.52 ന് ജില്ലാ കളക്ടര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.55 ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് 8.59 ന് മന്ത്രി പി. രാജീവ് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 9ന് മന്ത്രി ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. 

 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. പരമാവധി 100 പേര്‍ക്കു മാത്രമായിരിക്കും ചടങ്ങുകളില്‍ ക്ഷണം. നിശ്ചിത കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍  പ്രത്യേക ക്ഷണിതാക്കളാകും. പോലീസിന്റെ മൂന്ന് പ്ലാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്.

 

 

date