Skip to main content

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ശനിയാഴ്ച (ആഗസ്റ്റ് 14 )  ജില്ലയില്‍ 

 

എറണാകുളം : ടൂറിസം  പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്  ശനിയാഴ്ച (ആഗസ്റ്റ് 14  ശനിയാഴ്ച്ച)  ജില്ലയില്‍  വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 7.30 ന് കടമക്കുടി    ടൂറിസം പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രി അതിന് ശേഷം 8 മണിക്ക് നവീകരിച്ച വരാപ്പുഴ കടമക്കുടി റോഡ് ഉദ്ഘാടനം ചെയ്യും. 8.45 ന് മുസിരിന്റെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക മന്ദിരം സന്ദര്‍ശിക്കും. വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച്   ബന്ധപ്പെട്ടവരുമായി  മന്ത്രി ചര്‍ച്ച നടത്തും. ടൂറിസം രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും ഡിടിപിസി അധികൃതരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്  കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് പ്രത്യേക യോഗത്തില്‍ പങ്കെടുക്കും.

date