Skip to main content

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക്  17 വരെ അപേക്ഷിക്കാം

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2017ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. മികച്ച വോട്ടര്‍ വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികളാണ് പരിഗണിക്കുന്നത്.

അച്ചടി, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ (ഇന്റര്‍നെറ്റ്)/സോഷ്യല്‍ മീഡിയ എന്നീ നാലു വിഭാഗങ്ങളില്‍ അവാര്‍ഡുകളുണ്ട്. വിശദാംശങ്ങള്‍ eci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4869/17

date