Skip to main content

ചിന്താ ജെറോമിന് ഡോക്ടറേറ്റ്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജോറോമിന് കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ യു.ജി.സിയുടെ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോടുകൂടി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ്‌ലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും  കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം നടത്തിയത്. പട്ടത്താനം ചിന്താ ലാന്റില്‍ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തര്‍ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം.
(പി.ആര്‍.കെ നമ്പര്‍.2134/2021)
 

date