Post Category
‘നിധി ആപ്കെ നികട്' ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 10 ന്
കൊല്ലം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പെന്ഷന് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്ന 'നിധി ആപ്കെ നികട്' അദാലത്ത് സെപ്റ്റംബര്‍ 10 ഉച്ചയ്ക്ക് 12 ന് ഗൂഗിള്‍ മീറ്റ് വഴിയും വൈകിട്ട് മൂന്നിന് കൊല്ലം പി.എഫ് ഓഫീസില്‍ ഓഫ്ലൈനായും നടത്തും. ഓഗസ്റ്റ് 31ന് മുന്‍പ് പങ്കെടുക്കേണ്ട രീതി വ്യക്തമാക്കി പരാതി‘നിധി ആപ്കെ നികട്', പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസ്, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. ഗൂഗിള്‍ മീറ്റ് ലിങ്ക് ലഭിക്കുന്നതിനായി മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും പരാതിയില്‍ രേഖപ്പെടുത്തണം.
(പി.ആര്.കെ നമ്പര്‍.2139/2021)
date
- Log in to post comments