സൗജന്യ മെഡി/എഞ്ചി. എന്‍ട്രന്‍സ് പരിശീലനം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ഫ്രീ കോച്ചിംഗ് ആന്റ് അലൈഡ് സ്‌കീം എന്ന പദ്ധതി പ്രകാരം ആറു മാസം ദൈര്‍ഘ്യമുളള മെഡി./എഞ്ചി. എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നു. 2019 ല്‍ മെഡി/എഞ്ചി. പ്രവേശന പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുന്ന പ്ലസ്ടൂ കഴിഞ്ഞതോ പുതിയ അദ്ധ്യായന വര്‍ഷം പ്ലസ്ടൂ പഠിക്കുന്നതോ ആയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് സൗജന്യമായിരിക്കും. കോച്ചിംഗിനായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2500 രൂപ വീതം സ്‌റ്റെപ്പന്റ് ലഭിക്കും. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ഒന്നാം നില, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലെക്‌സ്, നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്റ് (സൗത്ത് സൈഡ്), കോട്ടയം- ഫോണ്‍: 0481 2304031, 9744499862 എന്ന വിലാസത്തില്‍ അയ്ക്കണം.
(കെ.ഐ.ഒ.പി.ആര്‍-1182/18)
- Log in to post comments