Post Category
കര്‍ഷക ദിനം ആചരിച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. എളയാവൂര്‍ സാംസ്‌കാരിക നിലയത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ കര്‍ഷകരെ ആദരിക്കലും ഉപഹാര സമര്‍പ്പണവും നടന്നു.
കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ പി പി വത്സന്‍, ധനേഷ് മോഹനന്‍, എന്‍ ഉഷ, ഇ ടി സാവിത്രി, കെ എം സരസ ടീച്ചര്‍, പ്രകാശന്‍ പയ്യനാടന്‍, എസ് ഷഹീദ, പി കെ സാജേഷ് കുമാര്‍, കൃഷി ഓഫീസര്‍ രമ കെ.ടി, സീമ സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments