Post Category
മെഗാ ക്വിസ് പരമ്പര ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറിയും ടീം എസ് എന്‍ അലുമിനിയും സംയുക്തമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് പരമ്പര വനിത ശിശു ക്ഷേമ വികസന ഡയറക്ടര്‍ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്വിസ് പരമ്പര സെപ്തംബര്‍ നാലിന് തുടങ്ങും. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ 75 ക്വിസ് മത്സരങ്ങളാണ് നടക്കുക. പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.
ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ കെ ബാലചന്ദ്രന്‍, കോ- ഓര്‍ഡിനേറ്റര്‍ സി കെ മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments