Skip to main content

കുന്നംകുളത്ത് ട്രാഫിക് ഐലന്റ് ഉദ്ഘാടനം ചെയ്തു

കുന്നംകുളം ജവഹര്‍ സ്‌ക്വയറില്‍ പുതിയതായി നിര്‍മ്മിച്ച ട്രാഫിക് ഐലന്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ ഉള്‍പെടുത്തി പത്ത് ലക്ഷം രൂപ ചിലിവിട്ടാണ് ഐലന്റ് നിര്‍മ്മിച്ചിരിക്കുന്നത്. നിരന്തരം വെള്ളകെട്ടുണ്ടാകുന്ന ജംഗ്ഷനില്‍ ടൈല്‍ വിരിക്കുകയും, കാന നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ റോഡില്‍നിന്നും ബസ് സ്റ്റാന്റില്‍നിന്നും വാഹനങ്ങള്‍ ഒരേ സമയം തിരിഞ്ഞുപോകുന്ന ജംഗ്ഷനിലെ അപകട സാധ്യത കുറക്കുന്നതുകൂടി കണക്കിലെടുത്താണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. നഗരസഭ സെക്രട്ടറി മനോജ്, അഡീഷണല്‍ എസ്. ഐ സന്തോഷ്, സ്ഥിരം സമതി അധ്യക്ഷന്‍മാരായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, കെ കെ മുരളി,മിഷ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാലങ്ങളായി ജവഹര്‍ സ്‌ക്വയര്‍ എന്ന പേരില്‍ അറിയപെട്ടിരുന്ന ജംഗ്ഷന്‍ ഇനി മുന്‍സിപ്പല്‍ ജംഗ്ഷന്‍ എന്ന പേരിലാണ്  അറിയപ്പെടുക.

date