Skip to main content

ദേശീയ മാധ്യമദിനാചരണം: വിശ്വാസ്യതയും വിലക്കുകളും മാധ്യമസ്വാതന്ത്ര്യം ഇന്ന്  സെമിനാര്‍

കൊച്ചി: ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് വിശ്വാസ്യതയും വിലക്കുകളും മാധ്യമസ്വാതന്ത്ര്യം ഇന്ന് എന്ന വിഷയത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും എസ്എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് (നവംബര്‍ 16) രാവിലെ 10.30 ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മെയിന്‍ ഹാളില്‍ നടക്കും. പ്രശസ്ത പത്രപ്രവര്‍ത്തക ഷാനി പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടര്‍ ബാബു ജോസഫ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, വകുപ്പ് മേധാവി ആഷ ആച്ചി ജോസഫ്, ഫാക്കല്‍റ്റി റിമ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.

date